ബോംബുണ്ടാക്കുന്നതിനിടെ സ്‌ഫോടനം രണ്ട് ബി.ജെ.പിക്കാര്‍ മരിച്ച കേസ്: അഞ്ചുപേരെ വിട്ടയച്ചു

തലശ്ശേരി: ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തകേസ്സില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി അസിസ്റ്റന്റ് സെഷന്‍സ് കോടതി വിട്ടയച്ചു.

ബി.ജെ.പി. നേതാവ് ഒ.കെ.വാസു ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. പാനൂര്‍ തൃപ്രങ്ങോട്ടൂരിന് സമീപം സെന്‍ട്രല്‍ പൊയിലൂരില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ ബോംബുണ്ടാക്കുന്നതിനിടെ സ്‌ഫോടനം നടന്നെന്നാണ് കേസ്. 2002 ഫിബ്രവരി 22നാണ് സംഭവം.

രണ്ടുപേര്‍ സംഭവസ്ഥലത്ത് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ്. സ്‌ഫോടനത്തില്‍ മരിച്ച അശ്വിന്‍കുമാര്‍, മടവന്‍ സുരേന്ദ്രന്‍ എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു. രണ്ടാം പ്രതി വട്ടപ്പൊയിലിന്മേല്‍ മനോജ് സംഭവത്തിന് ശേഷം മരിച്ചു. മൂന്നാം പ്രതി വടക്കയില്‍ പ്രമോദ് വിചാരണവേളയില്‍ ഹാജരായില്ല. ഒന്നാം പ്രതി ഒളവിലക്കാരന്‍ ബാബു, നാലാം പ്രതി മഹേഷ്‌കുമാര്‍, ഏഴാം പ്രതി ഒ.കെ.വാസു, എട്ടാം പ്രതി കെ.സുരേന്ദ്രന്‍, ഒന്‍പതാം പ്രതി വട്ടപ്പൊയിലിന്മേല്‍ പവിത്രന്‍ എന്നിവരെയാണ് വിട്ടയച്ചത്. ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. ഏഴും എട്ടും പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. ഒന്‍പതാം പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവെച്ചാണ് സ്‌ഫോടനം നടന്നത്.

കേസ്സില്‍ 33 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.വി.ഹരി, അഡ്വ. ടി.സുനില്‍കുമാര്‍, അഡ്വ. പി.പ്രേമരാജന്‍ എന്നിവര്‍ ഹാജരായി.

Advertisements
Posted in ഭീകരത | Tagged , , | ഒരു അഭിപ്രായം ഇടൂ

സായുധസമരം നടത്തുമെന്ന് ഉള്‍ഫ വിഘടിത വിഭാഗം

ഗുവാഹത്തി: അസമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ക്കെതിരേ സായുധസമരം നടത്തുമെന്ന് പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ വിഘടിതവിഭാഗം മുന്നറിയിപ്പു നല്‍കി. കോണ്‍ഗ്രസ് യോഗങ്ങള്‍ ബഹിഷ്കരിക്കാന്‍ അവര്‍ ജനങ്ങളോടഭ്യര്‍ഥിച്ചു. ഉള്‍ഫാ നേതാക്കളും കേന്ദ്രവും തമ്മില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ച അട്ടിമറിക്കുകയാണു വിഘടിത വിഭാഗത്തിന്റെ ലക്ഷ്യമെന്നു കരുതപ്പെടുന്നു.

വിഭജനത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് എപ്പോഴും നടത്തിയതെന്നും ഇപ്പോള്‍ ഉള്‍ഫയില്‍ പിളര്‍പ്പുണ്ടാക്കാന്‍ നോക്കുകയാണെന്നും ഉള്‍ഫയുടെ പ്രചാരണ ചുമതലയുള്ള അരുണോദയ് ദൊഹോത്യ ആരോപിച്ചു. വാര്‍ത്താ ഏജന്‍സിക്കയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാടും സ്വത്വവും സംരക്ഷിക്കാനുള്ള അസമിലെ തദ്ദേശ ജനതയുടെ നിയമാനുസൃത ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരിക്കലും പ്രാധാന്യം നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അസം സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഉള്‍ഫയുടെ ഭീഷണി എന്നത് ശ്രദ്ധേയമാണ്. ഉള്‍ഫാ ചെയര്‍മാന്‍ അരബിന്ദ് രാജ്ഖോവയുടെ നേതൃത്വത്തിലുള്ള വിഭാഗം കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. ഈയിടെ അവര്‍ ഡല്‍ഹിയില്‍ വച്ച് പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെയും അവര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Posted in ഭീകരത | Tagged | ഒരു അഭിപ്രായം ഇടൂ

വീട്ടിനുള്ളില്‍ ബോംബ് വയ്ക്കുന്നതിനിടെ ആര്‍.എസ്.എസ്സുകാരന് ഗുരുതര പരിക്ക്

കൊല്ലം: വീട്ടിനുള്ളില്‍ ബോംബ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. കേരളപുരം പൂട്ടാണിമുക്ക് സ്വദേശി സലിമി(54)നാണ് പരിക്കേറ്റത്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 12ഓടെ പൂട്ടാണിമുട്ട് സൂരജ് ഭവനില്‍ സിന്ധുവിന്റെ വീടിനു മുകളില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഈ വീടിനും സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. പൊട്ടാതെ കിടന്ന ഒരു ബോംബ് പൊതിഞ്ഞ പേപ്പര്‍ മതപ്രസംഗ പരമ്പരയുടെയും മറ്റും നോട്ടീസായിരുന്നു. പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചെങ്കിലും വാഹനമില്ലെന്ന കാരണം പറഞ്ഞ് എത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്റേഷനിലെത്തിയതിനു ശേഷമാണ് പോലിസ് സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

Posted in ഭീകരത | Tagged , , , | ഒരു അഭിപ്രായം ഇടൂ

ഐ.പി.എസ്. ശുപാര്‍ശ: രണ്ട് പേരുകള്‍ മുഖ്യമന്ത്രി തിരിച്ചയച്ചു

തിരുവനന്തപുരം: ഐ.പി.എസ്. ശുപാര്‍ശ ചെയ്യുന്നതിന് ആഭ്യന്തരവകുപ്പ് നല്‍കിയ 15 പേരുടെ പട്ടികയില്‍ രണ്ട് പേരുകള്‍ മുഖ്യമന്ത്രി തിരിച്ചയച്ചു. കേസുകളില്‍ ഉള്‍പ്പെട്ട ഡി.മധു, എം.ഷേക്ക് അന്‍വറുദീന്‍സാഹിബ് എന്നിവര്‍ എങ്ങനെ ഐ.പി.എസ്. ശുപാര്‍ശ പട്ടികയില്‍ കടന്നുകൂടിയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഒരുവര്‍ഷം അഞ്ച് എന്ന ക്രമത്തില്‍ 2008, 2009 എന്നീ രണ്ടുവര്‍ഷങ്ങളിലായി 10 പേര്‍ക്കാണ് ഐ.പി.എസ്. ലഭിക്കുക. ഡി. മധു, 2008, 2009 വര്‍ഷങ്ങളിലേക്കുള്ള പാനലിലും ഷേക്ക് അന്‍വറുദീന്‍ സാഹിബ് 2009-ലെ പാനലിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു ഐ.പി.എസ്. തസ്തികയിലക്ക് മൂന്ന് ഉദ്യോഗസ്ഥര്‍ എന്ന ക്രമത്തിലാണ് ആഭ്യന്തര വകുപ്പ് ശുപാര്‍ശ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2008-ലെ പാനലില്‍ ഉള്‍പ്പെട്ട 11 പേര്‍ 2009-ലെ പാനലിലും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ 2009-ലെ അഞ്ച് ഒഴിവുകള്‍ക്കായി 20 പേരുടെ പട്ടികയാണ് ആഭ്യന്തരവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അംഗീകരിച്ച പട്ടിക യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് അയച്ചുകൊടുക്കും.

Posted in സര്‍ക്കാര്‍ | Tagged , | ഒരു അഭിപ്രായം ഇടൂ

ലോകകപ്പ് ഫൈനലിന് താക്കറെയുടെ ഭീഷണി

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് നാളെ ധാക്കയില്‍ തുടക്കമാവാനിരിക്കെ ഫൈനല്‍ മല്‍സരത്തിന് ശിവസേനയുടെ മുന്നറിയിപ്പ്. ഫൈനല്‍ മല്‍സരത്തില്‍ പാകിസ്താന്‍ ഉണ്ടെങ്കില്‍ കളി നടക്കേണമോ വേണ്ടയോ എന്ന് ബാല്‍താക്കറെയായിരിക്കും തീരുമാനിക്കുകയെന്ന് മുതിര്‍ന്ന സേനാ ലീഡര്‍ മനോഹര്‍ ജോഷി വ്യക്തമാക്കി. ഏപ്രില്‍ രണ്ടിന് മുംബൈയിലാണ് ക്രിക്കറ്റ് മാമാങ്കത്തിന്റെ ഫൈനല്‍ മല്‍സരം നടക്കേണ്ടത്.

‘ടീം മുംബൈയില്‍ കളിക്കണോ എന്ന് ബാലാസാഹബ് തീരുമാനിക്കും. ആര്‍ക്കാണതിനെ ധിക്കരിക്കാനാവുക. പാകിസ്താന്‍ ഫൈനലില്‍ എത്തിയാല്‍ ഞങ്ങള്‍ കാണിച്ചു തരാം’. ജോഷി പറഞ്ഞു.

ആദ്യം പാകിസ്താന്‍ സെമിഫൈനലില്‍ എത്തുമോ എന്ന് നോക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ പാക് ടീം മുംബൈയുടെ മണ്ണില്‍ കളിക്കേണമോ എന്ന് ബാലാ സാഹബ് തീരുമാനിക്കും. താക്കറെയുടെ തീരുമാനത്തെ ശിവ സൈനികര്‍ എന്നും ശിരസാവഹിച്ചിട്ടേയുള്ളൂവെന്നും ഇത്തവണയും അദ്ദേഹം തന്നെ തീരുമാനിക്കുമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

ശിവസേനയുടെ ബാല്‍താക്കറെക്ക് തൊട്ടു താഴെ നില്‍ക്കുന്ന നേതാവെന്ന നിലയില്‍ ജോഷിയുടെ പ്രസ്താവന അല്‍പം ഗൗരവമുള്ളതാണെന്ന് പറയുന്നു. എന്നാല്‍, 1990 കളിലെ ശൗര്യം ഇന്ന് പാര്‍ട്ടിക്കില്ലെന്നും ആഭ്യന്തര കലഹങ്ങളുള്ളതിനാല്‍ താക്കറെയുടെ ശാസനം നടപ്പാക്കുവാന്‍ മുമ്പത്തെ പോലെ സേനക്ക് കഴിയില്ലെന്നും വിലയിരുത്തപ്പെടുന്നു.

Posted in ഭീകരത | Tagged , , | ഒരു അഭിപ്രായം ഇടൂ

മോഡിയുടെ രഹസ്യങ്ങളറിഞ്ഞതിന്റെ പേരില്‍ തന്നെ ഇരയാക്കുന്നെന്ന് അറസ്റ്റിലായ മുന്‍ കലക്ടര്‍

അഹ്മദാബാദ്: മുഖ്യമന്ത്രി നരേന്ദ്ര മോഡിയെപ്പറ്റിയുള്ള വ്യക്തിപരമായ പല രഹസ്യവിവരങ്ങളും അറിയാവുന്നതിനാല്‍ തന്നെ ഇരയാക്കുകയാണെന്ന് ഗുജറാത്തില്‍ ഭൂമി കുംഭകോണ കേസില്‍ അറസ്റ്റിലായ ഐ.എ.എസ് ഓഫിസര്‍ പ്രദീപ് ശര്‍മ. ചീഫ് സെക്രട്ടറി എ.കെ. ജോതിക്ക് എഴുതിയ കത്തിലാണ് പ്രദീപിന്റെ ആരോപണം. കഴിഞ്ഞ 15ന് ന്യൂദല്‍ഹിയില്‍ അറസ്റ്റിലായ ശേഷം ഭുജിലെ കോടതിയില്‍ നല്‍കിയ മൊഴിയിലും പ്രദീപ് ഈ ആരോപണം ആവര്‍ത്തിച്ചു.

ജീവന് ഭീഷണിയുണ്ടെന്നും തനിക്കെതിരായ കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും പ്രദീപ് അഭ്യര്‍ഥിക്കുന്നു. കേസുകളില്‍ അനാവശ്യമായി കൈ കടത്താന്‍ മോഡി ശ്രമിക്കുന്നുണ്ടെന്നാണ് പ്രദീപിന്റെ ആരോപണം. ഭാവ്‌നഗറില്‍ കലക്ടറായിരിക്കെ കഴിഞ്ഞവര്‍ഷം ജനുവരി ആറിനാണ് പ്രദീപ് ആദ്യമായി അറസ്റ്റിലായത്. നേരത്തേ ഭുജ് കലക്ടറായിരുന്നപ്പോള്‍ വെല്‍സ്‌പണ്‍ കമ്പനിക്കായി നൂറുകണക്കിനേക്കര്‍ ഭൂമി നിസ്സാരവിലക്ക് നേടിക്കൊടുത്തെന്നായിരുന്നു കേസ്. എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഭൂമി അനുവദിച്ചതെന്നായിരുന്നു പ്രദീപിന്റെ നിലപാട്. ഭുജ് കുംഭകോണക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും രണ്ട് കേസുകള്‍ കൂടി പ്രദീപിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് ഈ മാസം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കേതന്‍ ഷാ ഉള്‍പ്പെട്ട ഒരു ഭൂമി കുംഭകോണക്കേസില്‍ ഗുജറാത്തിന്റെ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സി.ഐ.ഡി (ക്രൈം) തലവന്‍ കുല്‍ദീപ് ശര്‍മയുടെ സഹോദരനാണ് പ്രദീപ്.

സി.ഐ.ഡി വകുപ്പില്‍നിന്ന് ഒഴിവാക്കപ്പെട്ട കുല്‍ദീപ് ഇപ്പോള്‍ വകുപ്പുതല അന്വേഷണങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. അമിത് ഷാ പിന്നീട് സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലാകുകയും പ്രത്യേക സി.ബി.ഐ കോടതിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍നിന്ന് നീക്കപ്പെടുകയും ചെയ്തു.

Posted in സര്‍ക്കാര്‍ | Tagged , , , | ഒരു അഭിപ്രായം ഇടൂ

ജയകൃഷ്ണന്‍ കൊല കേസിലെ മുഖ്യപ്രതി അടക്കം 209 തടവുകാരെ തുറന്നുവിടുന്നു

പത്ത് വര്‍ഷത്തിലധികം തടവുശിക്ഷ അനുഭവിച്ച 209 തടവുകാരെ വിട്ടയക്കുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ശിപാര്‍ശ ഗവര്‍ണര്‍ ആര്‍.എസ്. ഗവായി അംഗീകരിച്ചു. തൊട്ടുപിന്നാലെ തടവുകാരെ വിട്ടയക്കാന്‍  നടപടിയും തുടങ്ങി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ 111 ഉം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 28 ഉം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 38 ഉം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഏഴും ചീമേനി സെന്‍ട്രല്‍ ജയിലിലെ 24 ഉം കണ്ണൂര്‍ വനിതാജയിലിലെ ഒരു തടവുകാരിയെയുമാണ് വിട്ടയക്കുന്നത്. പലരും വെള്ളിയാഴ്ച തന്നെ ജയില്‍മോചിതരായതായാണ് വിവരം.

വിട്ടയക്കുന്നവരുടെ കൂട്ടത്തില്‍ ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക്മുന്നില്‍ ദാരുണമായി ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രദീപനും ഉള്‍പ്പെട്ടതായി അറിയുന്നു. ഇയാള്‍ പന്ത്രണ്ട് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊടും കൊലപാതകങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ഇളവ് പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അതിന്റെ  ലംഘനമായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പത്ത് വര്‍ഷത്തിലധികം തടവ് അനുഭവിച്ചവരില്‍നിന്ന് ജയില്‍ എ.ഡി.ജി.പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ തയാറാക്കിയ ലിസ്റ്റാണ് ജയില്‍ വകുപ്പ് സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, കൊടും കൊലപാതകങ്ങള്‍ എന്നിവക്ക് ശിക്ഷിക്കപ്പെട്ടവരുടെ പേരുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റാണ് സമര്‍പ്പിച്ചത്.  ലിസ്റ്റ് പരിശോധിച്ച് ശിക്ഷ ഇളവ് അനുഭവിക്കാന്‍ അര്‍ഹതയുള്ള 209 പേരുടെ ലിസ്റ്റാണ് ഗവര്‍ണറുടെ അംഗീകാരത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

 

Posted in സര്‍ക്കാര്‍ | Tagged , , , | ഒരു അഭിപ്രായം ഇടൂ

ജുമാമസ്ജിദ് സ്‌ഫോടനവും വെടിവെപ്പും: വിവരം നല്‍കുന്നവര്‍ക്ക് 55 ലക്ഷം

ന്യൂഡല്‍ഹി: ജുമാമസ്ജിദ് സ്‌ഫോടനക്കേസില്‍ ഇരുട്ടില്‍ തപ്പുന്ന ഡല്‍ഹി പോലീസ് പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 55 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. കാര്‍ സ്‌ഫോ ടനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷവും തയ്‌വാന്‍ വിനോദസഞ്ചാരികള്‍ക്ക് നേരേ വെടിയുതിര്‍ത്തവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 30 ലക്ഷവുമാണ് പ്രതിഫലം നല്‍കുക. തയ്‌വാന്‍ വിനോദസഞ്ചാരികള്‍ക്ക് നേരേ വെടിയുതിര്‍ത്തവരെ ക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തേ പ്രഖ്യാപിച്ചിരുന്ന പ്രതിഫലം 30 ലക്ഷമാക്കി വര്‍ധിപ്പിക്കുകയായിരുന്നു. മൊത്തം പ്രതിഫലം 55 ലക്ഷം വരും. ഒരു വര്‍ഷത്തിനകം വിവരം നല്‍കണമെന്ന് നിബന്ധനയുണ്ട്.
കഴിഞ്ഞ സപ്തംബര്‍ 19നാണ് ഡല്‍ഹി ജുമാമസ്ജിന് മുന്നില്‍ സ്‌ഫോടനം നടന്നത്. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടംഗ അജ്ഞാതസംഘമാണ് വെടിവെച്ചത്. രണ്ട് തയ്‌വാന്‍ വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. മസ്ജിദിന് പുറത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് കുക്കര്‍ ബോംബ് പൊട്ടിത്തെറിക്കുകയും ചെയ്തു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് ആദ്യം പറഞ്ഞെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ്‌ചെയ്തില്ല. വെടിവെച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി വര്‍ധിപ്പിച്ചതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ ഗുപ്തയാണ് അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് പോലീസ് 10 ലക്ഷം പ്രഖ്യാപിച്ചത്.
Posted in ഭീകരത | Tagged , , , | ഒരു അഭിപ്രായം ഇടൂ

സുനില്‍ ജോഷിയുടെ വീട്ടില്‍ തെളിവെടുപ്പ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത ശേഷം സ്വന്തം സഹപ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി തെളിവെടുപ്പ് നടത്തി. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സന്യാസിനി പ്രജ്ഞാ സിങ്,  സുനില്‍ ജോഷിയുടെ വീട്ടില്‍ നിന്ന് ഒരു സ്യൂട്ട്‌കേസ് ദുരൂഹമായി ഒളിച്ചു കടത്തിയതിനെക്കുറിച്ച് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ അനന്തിരവള്‍ ചഞ്ചല്‍ ജോഷിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ജോഷി കൊല്ലപ്പെട്ടയുടന്‍ സുനില്‍ ജോഷിയുടെ മധ്യപ്രദേശിലെ വികാസ് നഗറിലെ വീട്ടിലെത്തിയ സന്യാസിനി പ്രജ്ഞാ സിങ് ഒരു സ്യൂട്ട്‌കേസ് എടുത്തുകൊണ്ടുപോയെന്ന് അനന്തിരവള്‍ ചഞ്ചല്‍ ജോഷി  നേരത്തെ വെളിപ്പെടുത്തിയിരുന്നു.19 വയസ്സുകാരിയായ ചഞ്ചലിനെ 20 മിനിറ്റോളം ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

2007 ഡിസംബര്‍ 29ന് സുനില്‍ ജോഷി കൊല്ലപ്പെട്ട ഉടന്‍ തന്നെ  സന്യാസിനി പ്രജ്ഞാ സിങ് വീട്ടില്‍വന്നുവെന്ന് ചഞ്ചല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചു. ധൃതിയില്‍ വീട്ടിലെത്തിയ പ്രജ്ഞാ സിങ് സുനില്‍ ജോഷിയുടെ മുറിക്കകത്ത് കയറി സ്യൂട്ട്‌കേസ് കൈക്കലാക്കി. ജോഷി കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങളെ അറിയിക്കാതെ പിന്നീട് സ്യൂട്ട്‌കേസ് എടുത്ത് കൊണ്ടുപോകുകയായിരുന്നെന്ന് ചഞ്ചല്‍ പറഞ്ഞു. സുനില്‍ ജോഷിയെ കാണാന്‍ പതിവായി വീട്ടില്‍ വരാറുണ്ടായിരുന്നവരുടെ വിശദാംശങ്ങളും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചഞ്ചലില്‍ നിന്ന് ശേഖരിച്ചു.

അതിനിടെ ഹൈദരാബാദ് മക്കാ മസ്ജിദ്  സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ  മധ്യപ്രദേശിലെ ദേവസ് സബ് ജയിലില്‍ വന്ന് ബി.ജെ.പി കൗണ്‍സിലര്‍ രാം ചരണ്‍ പട്ടേലിനെയും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വസുദേവ് പര്‍മറിനെയും ചോദ്യം ചെയ്തു.

സുനില്‍ ജോഷി കൊലക്കേസില്‍ അറസ്റ്റിലായി മധ്യപ്രദേശ് പൊലീസിന്റെ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇരുവരെയും റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ദേവസിലെ സബ് ജയിലിലേക്ക് അയച്ചതിന് ശേഷമാണ് സി.ബി.ഐയുടെ ചോദ്യം ചെയ്യല്‍.

Posted in ഭീകരത | Tagged , , , | ഒരു അഭിപ്രായം ഇടൂ

അജ്മീര്‍ കോടതിക്ക് അസിമാനന്ദയുടെ രഹസ്യകത്ത്

ഹിന്ദുത്വ ഭീകരതയുടെ വ്യാപ്തി ദല്‍ഹി കോടതിയില്‍ വെളിപ്പെടുത്തിയ സ്വാമി അസിമാനന്ദ അജ്മീര്‍ കോടതിക്ക് മുദ്രവെച്ച കവറില്‍ രഹസ്യ കത്ത് കൈമാറി. ഉള്ളടക്കം രഹസ്യമാക്കി വെക്കണമെന്ന അപേക്ഷയോടെയാണ് അസിമാനന്ദ ഈ കത്ത് കൈമാറിയത്.  ഹിന്ദുത്വ ഭീകരരായ മുകേഷ് വാസനി, ഹര്‍ഷദ് സോളങ്കി എന്നിവരോടൊപ്പമാണ് രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് 59കാരനായ സ്വാമി അസിമാനന്ദയെ
അജ്മീര്‍ സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന കോടതിയില്‍ ബുധനാഴ്ച ഹാജരാക്കിയത്. ഈ സമയത്ത് അഭിനവ് ഭാരത് എന്ന ഹിന്ദുത്വ ഭീകര സംഘടനയുടെ അംഗമായ അസിമാനന്ദ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.എല്‍. മൂണ്ടിന് രഹസ്യ കത്ത് കൈമാറുകയും ഉള്ളടക്കം രഹസ്യമാക്കി വെക്കണമെന്ന് അഭ്യര്‍ഥിക്കുകയുമായിരുന്നു.

ഹിന്ദുത്വ ഭീകരതയെക്കുറിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ നേരത്തെ അസിമാനന്ദ നല്‍കിയ മൊഴി ചോര്‍ന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സി.ബി.ഐയോട് ദല്‍ഹി കോടതി ആവശ്യപ്പെട്ടിരുന്നു. അസിമാനന്ദയുടെ മൊഴി മാധ്യമങ്ങള്‍ക്ക് സി.ബി.ഐ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് അജ്മീര്‍ സ്‌ഫോടനക്കേസിലെ പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ദേവേന്ദ്ര ഗുപ്ത സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. അസിമാനന്ദ സ്വകാര്യമായി നല്‍കിയ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയത് അനുചിതമായെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്ന് ദല്‍ഹി അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റും വ്യക്തമാക്കിയിരുന്നു. അസിമാനന്ദ, മുകേഷ് വാസനി, ഹര്‍ഷദ് സോളങ്കി എന്നിവരെ മാര്‍ച്ച് മൂന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു.

Posted in ഭീകരത | Tagged , , , | ഒരു അഭിപ്രായം ഇടൂ