വീര സവര്‍ക്കര്‍

വീര സവര്‍ക്കര്‍

വീര സവര്‍ക്കര്‍

രാജ്യത്തെ ഹിന്ദുത്വ വര്‍ഗീയ ഫാസിസ്റ്റുകള്‍ തങളുടെ നേതാവായി കാണുന്ന സവര്‍ക്കര്‍ യഥാര്‍ത്തില്‍ നമ്മുടെ രാഷ്ടപിതാവിന്റെ വധത്തിന് ആസൂത്രണം ചെയ്യത് വ്യക്തി കൂടിയാണ്. സവര്‍ക്കര്‍ ഏഴാം പ്രതിയാണ്. സ്വാതന്ത്രസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടം ആന്റമാന്‍ ജയിലില്‍ ഇടുകയും ഗവണ്മെന്റിന് മാപ്പ് എഴുതിക്കൊടുത്തട്ട് പുറത്ത് വന്ന ആളാണ് സവര്‍ക്കര്‍.
ഭാരതം കണ്ട ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനതിന് (ഗന്ധി വധം)പങ്കാളി ആയ ഈസവര്‍ക്കറെക്കുറിച്ച് നമ്മുടെ ചരിത്ര പാഠപുസ്തകങളില്‍ ഒന്നും തന്നെ രേഖപ്പെടുത്തിട്ടില്ല. അവിടെല്ലാം വീരസവര്‍ക്കര്‍ എന്നപേര് നല്‍കി ഒരുവലിയ സ്വാതന്ത്ര സമരസേനാനി യുടെ ധീരമായ മുഖം നല്‍കുന്നു.ഇത് ഇന്ത്യയിലെ സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികളുടെ പ്രവര്‍തന ഫലമായിട്ടാണ്. വളരെ നാണിപ്പിക്കുന്ന ഒരു വസ്തുത കേരളാസര്‍ക്കാര്‍ ഇറക്കുന്ന പാഠപുസ്തകങളില്‍ പോലും സവര്‍ക്കറെ മഹത്വവല്‍ക്കരിച്ചിക്കുന്നു. അടുത്ത കാലത്ത് ആന്റമാനിലെ ഒരു വിമാനതാവളത്തിന് സവര്‍ക്കറിന്റെ പേര്നല്‍കി പുനര്‍നാമകരണം നല്‍കുക ഉണ്ടായി
അനുയായികള്‍ക്കിടയില്‍ ‘വീര സവര്‍ക്കര്‍’ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സാമുദായികവാദികക്ഷികളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. 1937 മുതല്‍ അഞ്ചു് വര്‍ഷം അഖില ഭാരത് ഹിന്ദു മഹാസഭ എന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷനായിരുന്ന സാവര്‍ക്കര്‍ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവര്‍ത്തിയ്ക്കുകയും ഇന്ത്യാവിഭജനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തു. മുസ്ലീം പ്രദേശങ്ങളെ ഒഴിവാക്കിയ ഹിന്ദുരാഷ്ട്ര് (ഹിന്ദുദേശം) സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യവുമായി ഗാന്ധിജിയ്ക്കെതിരെ വിഷലിപ്തമായ പ്രചരണത്തിലേര്‍പ്പെട്ടു.
ബ്രിട്ടീഷുകാര്‍ സാവര്‍ക്കറിനെ വിധ്വംസകപ്രവര്‍ത്തനത്തിന്‌ അറസ്റ്റുചെയ്തിരുന്നു. പക്ഷെ പിന്നീടു് ബ്രിട്ടീഷുകാരോടു് ചേര്‍ന്നുനിന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തു് ബ്രിട്ടീഷ് സൈന്യത്തില്‍ ആളെക്കൂട്ടാനിറങ്ങി.
ക്വിറ്റ് ഇന്ത്യാ സമരക്കാലത്തും തുടര്‍ന്നും അവര്‍ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയിരുന്നു. മുസ്ലീം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്ന് അവര്‍ പ്രചരിപ്പിച്ചു. മഹാത്മാഗാന്ധിയുടെ കൊലയാളിയായിരുന്ന ‘നഥൂറാം വിനായക് ഗോഡ്സെയും വിനായക് ദാമോദര്‍ സാവര്‍ക്കര്‍ അടക്കമുള്ള വധആസൂത്രകരും ഹിന്ദു മഹാസഭക്കാരായിരുന്നു.
1) 1948 മെയ് 6നു് ഭാരത സംഘാത ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍, ശ്യാമപ്രസാദ് മുഖര്‍ജിയുടെ കത്തിനു് നല്കിയ മറുപടിയില്‍ ഇങ്ങനെ എഴുതി: മഹന്ത് ദിഗ്വിജയനാഥ്, പ്രഫ റാം സിംഹ് ,ദേശ് പാണ്ഡേ തുടങ്ങിയ നിരവധി ഹിന്ദു മഹാസഭാ വക്താക്കള്‍‍ അടുത്ത കാലം വരെ സമരോല്‍‍സുകമായ വര്‍ഗീയവാദം പ്രചരിപ്പിച്ചുനടന്നിരുന്നു. അതു് പൊതുജീവിതത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നു് മനസ്സിലാക്കണം.
2) 1948 ജൂലയ് 18നു് ഭാരത സംഘാത ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍ , ശ്യാമപ്രസാദ് മുഖര്‍ജിയുടെ മറ്റൊരു കത്തിനു് നല്കിയ മറുപടിയില്‍ ഇങ്ങനെ എഴുതി: ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനഫലമായി ആ ദുരന്തം സംഭവിയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന അന്തരീക്ഷം രാജ്യത്തു് സൃഷ്ടിയ്ക്കപ്പെട്ടിരുന്നുവെന്നു് റിപ്പോര്‍ട്ടുകള്‍ ഉറപ്പിച്ചുപറയുന്നു. ഹിന്ദു മഹാസഭയിലെ അതിതീവ്ര വിഭാഗം ഗാന്ധിവധഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്നു് ഞാന്‍ തീര്‍ത്തു് വിശ്വസിയ്ക്കുന്നു.
-എ ജി നൂറാണി എഴുതി 2002ല്‍ പ്രകാശിപ്പിച്ച സവര്‍‍ക്കറും ഹിന്ദുത്വവും എന്നഗ്രന്ഥത്തില്‍ നിന്നുള്ള ഉദ്ധരണികള്‍
എല്ലാവസ്തുതകളും ഒരുമിച്ചു പരിശോധിച്ചാല്‍ സവര്‍ക്കരും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല. – മഹാത്മാ ഗാന്ധി വധ ഗുഢാലോചന- അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്; ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970;വാല്യം ;പുറം 303;ഖണ്ഡിക 25,106
ഗാന്ധിവധ ഗുഢാലോചനയെക്കറിച്ച് അന്വേഷിയ്ക്കാന്‍ 1965 മാര്‍ച്ച് 22നു് നിലവില്‍ വന്ന ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് 1965 സെ 30-നാണു് പൂര്‍ത്തിയാക്കിയതു്.

ഒരു അഭിപ്രായം ഇടൂ